More About This Book
ജീവിതത്തിലെ അതിസാധാരണവും, ചിലപ്പോഴൊക്കെ നമുക്ക് ഏറ്റവും വേഗം ബന്ധിപ്പിക്കാൻ സാധിക്കുന്ന സംഭവങ്ങളും ആകസ്മികതകളും നിറഞ്ഞ കുറെയധികം കഥകളുടെ ഒരു സമാഹാരമാണ് തവശ്രീയുടെ കഥകൾ. സാധാരണ മനുഷ്യരുടെ ഒറ്റയിടങ്ങളിലും കൂടുകളിലും ഉണ്ടാകുന്ന പ്രണയം, നഷ്ടബോധങ്ങൾ, സംഘർഷങ്ങൾ, അതി ജീവനങ്ങളൊക്കെ പല കഥകളിലായി വേറിട്ട് കിടക്കുന്നതായി നമുക്ക് കാണാം. അതിൽ നിഷ്കളങ്കമായ ചോദ്യങ്ങൾ കയറി വരുന്നുണ്ട്, നിശ്ചയദാർഢ്യങ്ങൾ ഉണ്ട്, കാവും, നാടും, ട്രെയിൻ യാത്രകളുമുണ്ട്, കാത്തിരിപ്പുകളുണ്ട്, ഒറ്റയാവലുകൾ ഉണ്ട്, ഒടുക്കങ്ങൾ ഉണ്ട്, മണങ്ങൾ ഉണ്ട്, വേദനയുടെ നനവുകൾ ഉണ്ട്. തവശ്രീയുടെ ഓരോ കഥയിലും പല വേരുകൾ, ഇത് ഞാനല്ലേ, ഇത് എന്റെയും കഥയല്ലേ എന്ന് ഏതെങ്കിലും ഒന്നിൽ നമുക്ക് തവശ്രീയുടെ കഥകളെ ബന്ധിപ്പിക്കാൻ സാധിക്കും. കഥകളുടെ ഒടുക്കം, വായനയുടെ ഒടുക്കം ജീവിതം കൊണ്ട് നാമെല്ലാം ബന്ധുക്കളാണ് എന്ന് നമുക്ക് തോന്നും. കെട്ടുകഥയും മിഥ്യയും ഇല്ലാത്ത തനിയാവർത്തനങ്ങൾ മാത്രമുള്ള നമ്മുടെ ജീവിത കഥകളാണ് തവശ്രീയുടെ കഥകൾ.
Reader Reviews
Read all